Nisha Surabhi...! Ivan Megharoopan (2012). (Prajeesh)
Published: 5 months ago By: Prajeesh R Nair


WATCH VIDEO Download Download


WATCH VIDEO Download Download

By: Prajeesh R NairPublished: 5 months ago

1, 860 views

35 Likes   1 Dislikes


Film : Ivan Megharoopan (2012)
Lyrics : ONV Kurup
Music : Sarath
Singer : Swetha Mohan.

നിശാസുരഭീ...നിശാസുരഭീ...
നിന്നേയുമേതോ കാണാക്കരങ്ങൾ കവർന്നുവോ ?
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി...
നിറവാർന്നൊരീ നിലാവിൻ...
നീർപ്പൊയ്കയിൽ പൂക്കളായ്...

പറയാതെ പോയ നേരിൻ...
പരിവേഷ ദീപ്തിയോടെ...
ഒരു നോക്കിലായിരം പൂ...
വിരിയുന്ന മൗനമോടെ...
പൊലിയാത്ത പൂക്കൾ പോൽ...
ഒരു മൺചിരാതിൻ തിരുനെറ്റിയിൽ...
എരിയുമിരു തിരി നാം...

നിശാസുരഭീ...
നിന്നേയുമേതോ കാണാക്കരങ്ങൾ കവർന്നുവോ ?

ഒരു കുഞ്ഞുവീണ ചാർത്തും...
ഇരുതന്തിയല്ലേ നമ്മൾ...
പ്രണയാർദ്ര ഗീതമാവാൻ...
ഇണ ചേർന്നൊരീണമല്ലേ...
കവിയെ തിരഞ്ഞുപോം കമനീയഭാവം...
ചിറകാർന്നുവോ അരിയൊരരയന്നമായ്...

നിശാസുരഭീ...
നിന്നേയുമേതോ കാണാക്കരങ്ങൾ കവർന്നുവോ ?
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി...
നിറവാർന്നൊരീ നിലാവിൻ...
നീർപ്പൊയ്കയിൽ പൂക്കളായ്...!

Related Videos